പോരുവഴി: ചക്കുവള്ളി ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി
ശാസ്താംകോട്ട ഗവ. താലൂക്ക് ആശുപത്രിയിൽ രണ്ട് സ്റ്റീലിന്റെ വീൽ ചെയറുകൾ കൈമാറി.
ശൂരനാട് സൗത്ത്, നോർത്ത്, പോരുവഴി പഞ്ചായത്തുകളും ശാസ്താംകോട്ട ഒന്നും രണ്ടും മൂന്നും വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിദേശ മലയാളികളുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി. കൂട്ടായ്മയുടെ പ്രസിഡന്റ് ഹാരിസ് തോപ്പിലും കൂട്ടായ്മയുടെ മുതിർന്ന അംഗം ആർത്തിയിൽ സലിയും ചേർന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഷഹാനയ്ക്ക് വീൽചെയർ കൈമാറി. .
കൂട്ടായ്മയിലെ അംഗങ്ങളായ അൻസാരി ശൂരനാട്, നദീർ പുത്തൻപുര, അനി മയ്യത്തുംങ്കര, നിസാം മയ്യത്തുംകര,നൂജും ചക്കുവള്ളി, ആർ.എം. ഒ ഡോ.അനൂപ് , ഇൻഫക്ഷൻ കൺട്രോൾ നഴ്സ് അനീസ സജീവ് എന്നിവർ സംസാരിച്ചു. സനോവർ നന്ദി പറഞ്ഞു.