photo
പുനലൂർ ശബരിഗിരി സ്കൂളിലെ ഓണാഘോഷ പരിപാടികൾ സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ സ്മരണാർത്ഥം സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാറും അദ്ധ്യാപകരും ചേർന്ന് നിലവിളക്ക് തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഗ്രേസിംഗ് ബ്ലോക്ക് ,മണിയാർ, പവർഹൗസ്, തൊളിക്കോട്, പരവട്ടം തുടങ്ങിയ വാർഡുകളിലെ പാവപ്പെട്ട കുടുംബാംഗങ്ങൾക്ക് വിദ്യാർത്ഥികൾ സ്വരൂപിച്ച ഓണക്കിറ്റുകളും വിതരണം ചെയ്തു. സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ,ദിവ്യ അരുൺ, പ്രിൻസിപ്പൽ എം.ആർ.രശ്മി തുടങ്ങിയ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് ഭക്ഷ്യധാന്യ ക്കിറ്റുകൾ വിതരണം ചെയ്തത്.