lekshmi

കൊട്ടാരക്കര: മരുമകനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പുല്ലാമല ബിനു ഭവനിൽ പ്രഭാകരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ ലക്ഷ്മിക്കുട്ടി അമ്മ നീലേശ്വരത്തുള്ള മകൾ ബിന്ദുവിനെ കാണാനായി വീട്ടിൽ നിന്നു പുറപ്പെട്ടു. ഒൻപതുമണിയോടെ നീലേശ്വരം ജംഗ്ഷനിൽ ബസിറങ്ങി. അപ്പോഴേക്കും മരുമകൻ ജയകുമാർ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ ബൈക്കുമായെത്തി. നീലേശ്വരം ജംഗ്ഷനിൽ നിന്നു ഇ.ടി.സി റോഡുവഴി ബേക്കിൽ യാത്ര ചെയ്യുന്നതിനിടെ പനവിള മുക്കിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലക്ഷ്മിക്കുട്ടി അമ്മ കുഴഞ്ഞു റോഡിലേക്കു വീണു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: അശ്വതി, ജയകുമാർ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.