 
നെടുമൺകാവ്: നവനീതം ചാരിറ്റബിൾ ട്രസ്റ്റ്, കൂടെയുണ്ട് നവനീതം 2024, മെഗാ ഓണം ചാരിറ്റി പ്രോഗ്രാം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കരിപ്ര പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായ കരിപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷ അനിൽ, നെടുമൺകാവ് വാർഡ് മെമ്പർ സിന്ധു ഓമനക്കുട്ടൻ, കുടിക്കോട് വാർഡ് മെമ്പർ ഗീതാ കുമാരി, ഏറ്റു വായിക്കോട് മെമ്പർ ഓമനക്കുട്ടൻ, വാക്കനാട് മെമ്പർ സുനിത കുമാരി, ഉളകോട് മെമ്പർ തിലകൻ തുടങ്ങിയവർ പങ്കെടുത്തു. കരിപ്ര, വെളിയം, പൂയപ്പള്ളി, നെടുമ്പന പഞ്ചായത്തുകളിലെ അറുപതിലധികം കുടുംബ നാഥന്മാർക്ക് ഭക്ഷ്യക്കിറ്റുകളും സാമ്പത്തികവും കൈമാറി. നിർദ്ധനരായ രോഗികൾക്ക് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ചെയ്തു. ചടങ്ങിൽ കരിപ്ര നെടുമ്പന പഞ്ചായത്തുകളിലെ മികച്ച കർഷകർ, മികച്ച സാഹിത്യ പ്രതിഭകൾ, സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ എന്നിവർക്ക് ട്രസ്റ്റ് ആദരവ് നൽകി. ട്രസ്റ്റ് സെക്രട്ടറിസുരേഷ് യേശുദാസൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളായ, അനിൽകുമാർ ഇടയ്ക്കിടം, വിനോദ്, സേതു കേരളപുരം, ഓമനക്കുട്ടൻ, ബിജു പനവിള, ജയഘോഷ്,ഹരി ഉളകോട്, വിജയൻ പുത്തൂർ, എം.എസ്.അനിൽകുമാർ, അൻസാർ, സുധാകരൻ, പ്രജീഷ്, ഡോ.സുധർമൻ, ഉത്രം ബിജു തുടങ്ങിയവർ നേതൃത്വം നൽകി. ട്രസ്റ്റ് ട്രഷറർ ബിജു പഴങ്ങാലം നന്ദി പറഞ്ഞു.