photo
ചവറ ഐ.ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡും ഗ്രീൻ എനർജി ഫോറവും സംയുക്തമായി സംഘടിപ്പിച്ച കാർബൺ ന്യൂട്രൽ ജീവിത ശൈലി പരിശീലന പരിപാടി ജില്ലാ കളക്ടർ ദേവീദാസ് ഉദ്ഘാടനം നിർവഹിക്കുന്നു. ഐ.ആർ.ഇ യൂണിറ്റ് ഹെഡ് എൻ.എസ്.അജിത്ത് സമീപം

കരുനാഗപ്പള്ളി: ചവറ ഐ.ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡും ഗ്രീൻ എനർജി ഫോറവും സംയുക്തമായി കാർബൺ ന്യൂട്രൽ ജീവിത ശൈലി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ദേവീ ദാസ് ഉദ്ഘാടനം ചെയ്തു. കോളേജ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.ആർ.ഇ.ജനറൽ മാനേജർ എൻ.എസ്. അജിത് മുഖ്യാഥിതിയായിരുന്നു. പ്രൊഫ.വി.കെ. ദാമോധരൻ മുഖ്യ പ്രഭാഷണം നടത്തി. ജി.ഇ.എഫ് ജനറൽ സെക്രട്ടറി ഡോ.രത്നകുമാർ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ, ഐ.ആർ.ഇ ചീഫ് മാനേജർ കെ.എസ്.ഭക്തദർശൻ, പ്രൊഫ.പി.ഓ.ജെ.ലബ്ബ, ഡോ.അനിതാ ശങ്കർ, കെ.മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രൊഫ.വി.കെ.ദാമോധരൻ, പ്രൊഫ.സി.പി.അരവിന്ദാക്ഷൻ, നജീം കെ.സുൽത്താൻ, കെ.മധുകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.