കടയ്ക്കൽ: കടയ്ക്കൽ ഇളമ്പഴന്നൂർ പേരമുക്ക് നെടുന്താനത്ത് വീട്ടിൽ ജോണിനെ (53) വീട്ടുമുറ്റത്തിട്ട് കുത്തിക്കൊന്ന കേസിൽ പേരയത്ത് ചരുവിള പുത്തൻ വീട്ടിൽ ബാബുവിന് (കൊച്ചുചട്ടി ബാബു-65) ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരൻ വിധിച്ചു. ജോണിന്റെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തുന്നതും പ്രതിയുടെ മോശമായ പെരുമാറ്റവും സംബന്ധിച്ച് പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. കടയ്ക്കൽ എസ്.എച്ച്.ഒ പി.എസ്. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ജയ കമലാസനൻ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ ആയിരുന്നു പ്രോസിക്യൂഷൻ സഹായി.