photo
വയനാട് ദുരന്ത മേഖലയിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സമാഹരിച്ച രണ്ട് ലക്ഷം രൂപ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി: വയനാട് ദുരന്ത മേഖലയിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സമാഹരിച്ച 2ലക്ഷം രൂപ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഏറ്റുവാങ്ങി. ബി.എം.ഷെരീഫ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്യക്ഷനായി. സെക്രട്ടറി യു.കണ്ണൻ സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ എസ് വിനോദ് കുമാർ, അഡ്വ.വിനീത വിൻസന്റ്, ജില്ലാ സെക്രട്ടറി ടി. എസ്.നിധീഷ്, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഐ.ഷിഹാബ്, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ, നഗരസഭ കൗൺസിലർ മഹേഷ് ജയരാജ് എന്നിവർ സംസാരിച്ചു.