kakko1
ഓണാഘോഷം

തഴുത്തല: ഓണപ്പരീക്ഷ കഴിഞ്ഞ് ഓണാഘോഷത്തോടെ കാക്കോട്ടുമൂല സ്കൂളിൽ വിദ്യാർത്ഥികൾ ഓണാവധിയിലേക്ക് കടന്നു. മഹാബലിയായി വേഷം ധരിച്ചെത്തിയ ഏഴാം ക്ലാസുകാരൻ ദേവപ്രിയനെയും പുലിവേഷത്തിലെത്തിയ നാലാം ക്ലാസുകാരൻ ഷോൺ ഷൈബുവിനെയും കുട്ടികൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. രക്ഷാകർത്താക്കളും കുട്ടികളും ചേർന്ന് വിദ്യാലയ മുറ്റത്ത് പൂക്കളം തീർത്തു. സ്കൂളിലെ മുഴുവൻ പെൺകുട്ടികളും ചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചു കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വടംവലി മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അജയകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഉദയകുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ, എസ്.എം.സി മാതൃസമിതി അംഗങ്ങൾ, പ്രഥമാദ്ധ്യാപകൻ എ. ഗ്രഡിസൺ, സ്റ്റാഫ് സെക്രട്ടറി
എൽ. ഹസീന, എസ്.ആർ.ജി കൺവീനർ ഡോ. എസ്. ദിനേശ്, അദ്ധ്യാപകരായ എസ്. മനോജ്, ആർ. ബിന്ദു, ശ്രീദേവി, മഞ്ജുഷ മാത്യു, എം. ജെസി, ജി.ഗ്രീഷ്മ, എം.എസ്. തഹസീന, അമൃത രാജ്, ഷീന ശിവാനന്ദൻ, സന്ധ്യാ റാണി, എ.എസ്. ബിജി, എസ്. അൻസ, എം.എസ്. ശാരിക, ടി.എസ്. ആമിന, ആർ. ഇന്ദു എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി