camp
വയോജനങ്ങൾക്കായി തൊടിയൂർ ആയുർവേദ ആശുപത്രിയിൽ സംഘടിച്ചിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത്, നാഷണൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. തൊടിയൂർ ആയുർവേദ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ ഉദ്ഘാടനം ചെയ്തു.60ന് മുകളിൽ പ്രായമുള്ള നൂറോളം വയോജനങ്ങൾ ക്യാമ്പിൽ ചികിത്സ തേടിയെത്തി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന ജവാദ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ യോഗക്ലബ്ബിന്റെ ഉദ്ഘാടനവുംമുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ പാലിയേറ്റിവ് ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ:അനീഷ്യ എ. പ്രസാദ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ടി. ഇന്ദ്രൻ, തൊടിയൂർ വിജയകുമാർ എന്നിവർ സംസാരിച്ചു.
വാർഡ് അംഗം കെ. ധർമദാസ്‌ സ്വാഗതവും യോഗ ഇൻസ്ട്രക്ടർ ഡോ.ഗംഗ ജെ.വിജയൻ നന്ദിയും പറഞ്ഞു.