തൊടിയൂർ:ഗ്രാമപഞ്ചായത്തിൽ ചിറ്റുമൂല വാർഡ് ഫ്ളവേഴ്സ് ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ചെയ്ത ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ചിറ്റുമൂല നാസർ, വെളുത്തമണൽ അസീസ്, എസ്.മോഹനൻ, കോട്ടൂർ കലാം, അബ്ദുൽ അസീസ്, ഷാജി, സി.ഡി.എസ് അംഗം ഷെറീന എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷാനിമോൾ പുത്തൻവീട്ടിൽ സ്വാഗതവും എ.ഡി.എസ് സെക്രട്ടറി സന്ധ്യ നന്ദിയും പറഞ്ഞു.