photo
കഥകളി ആചാര്യൻ പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ് ഏർപ്പെടുത്തിയ പന്നിശ്ശേരി പുരസ്കാരം ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ നൽകുന്നു

കരുനാഗപ്പള്ളി : കഥകളി ആചാര്യൻ പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ് ഏർപ്പെടുത്തിയ പന്നിശ്ശേരി പുരസ്കാര വിതരണവും അനുസ്മരണ സമ്മേളനവും നടത്തി. പന്നിശ്ശേരി സമാധി മണ്ഡപത്തിൽ നടന്ന പരിപാടി എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി വി.പി. ലീലാകൃഷ്ണൻ അദ്ധ്യക്ഷനായി. ചടങ്ങിൽ വച് തൗര്യത്രികം 2024 പുരസ്കാരം ആർ.എൽ.വി രാധാകൃഷ്ണൻ പാവുമ്പയ്ക്ക് നൽകി. കൂടാതെ മധു വാരണാസി, കലാമണ്ഡലം ശിവദാസൻ, തേവലക്കര രാജൻപിള്ള, സദനം സായി എന്നിവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ക്ലബ് രക്ഷാധികാരി കുരുമ്പോലിൽ ശ്രീകുമാർ പന്നിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ സുജിത് വിജയൻ പിള്ള എം.എൽ.എ പുരസ്കാരങ്ങൾ വിതരണം ചെയ്തു. .നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തി. മാവേലിക്കര കഥകളി ആസ്വാദകസംഘം പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, ഡോ.കണ്ണൻ കന്നേറ്റി, നീലകണ്ഠൻ നമ്പൂതിരി ഓർക്കാസ്, അംബുജാക്ഷൻ നായർ, മനോജ് മഠത്തിൽ രാജൻ മണപ്പള്ളി, ഉണ്ണികൃഷ്ണൻ പന്നിശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.