photo
കരുനാഗപ്പള്ളിയിലെ മുതിർന്ന വ്യാപാരികളെ താലൂക്ക് മർച്ചെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയ്സ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി: കഴിഞ്ഞ നാല് പതിറ്റാണ്ടോളം കരുനാഗപ്പള്ളിയുടെ വ്യാപാര രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മുതിർന്ന വ്യപാരികളെ താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയിസിന്റെ നേതൃത്വത്തിൽ ഓണക്കോടി നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി രഞ്ജീവ് ശേഖർ, ട്രഷറർ അനീസ് ചക്കാലയിൽ, രാജീവൻ ഇസ്റ്റ് ഇന്ത്യ, ശ്രീജിത്ത് ദേവ്, സക്കീർ, മുനീർ വേലിയിൽ, വി.ആർ.ഹരി കൃഷ്ണൻ, സൈബു എന്നിവർ പങ്കെടുത്തു.