ddddddddddddddddddddddddd

പരവൂർ: പി.രവീന്ദ്രൻ ഫൗണ്ടേഷൻ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ അഭിമുഖ്യത്തിൽ നെടുങ്ങോലം ഗവ. രാമറാവു താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിലെ 105 രോഗികൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ പരവൂർ മുനിസിപ്പാൽ ചെയർപേഴ്സൺ പി.ശ്രീജ, വൈസ് ചെയർമാൻ എ.സഫർ കയാൽ, നെടുങ്ങോലം രഘു എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഴ്‌സ് സ്മിത.എസ്.ധർമ്മനെ ആദരിച്ചു. പ്രസിഡന്റ് വിജയകുമാർ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.പി.കുറുപ്പ്, കെ.ശ്രീധരൻ ചന്ദ്രിക, സജീവ് സദാശിവൻ, സി.അംബിക എന്നിവർ സംസാരിച്ചു. യു.അനിൽകുമാർ നന്ദി പറഞ്ഞു.