ccc
ഐ.ആർ. ഇ. എൽ (ഇന്ത്യ) ചവറ സർവീസ് സഹകരണ ബാങ്ക് ക്യൂ 186 മായി ചേർന്ന് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണവും സമ്പാദ്ധ്യ പദ്ധതിയുടെയും ഉദ്ഘാടനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

ചവറ: സഹകരണ ബാങ്കുകൾ സാധാരണക്കാരന്റെ ജീവവായുവാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഐ.ആർ. ഇ. എൽ (ഇന്ത്യ) ചവറ സർവീസ് സഹകരണ ബാങ്ക് ക്യൂ 186 മായി ചേർന്ന് ബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച നിർദ്ധനർക്കും പാലിയേറ്റിവ് രോഗികൾക്കുമുള്ള ഓണക്കിറ്റ് വിതരണവും പുതിയ / ജി.ഡി.എസ് സമ്പാദ്ധ്യ പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് അഡ്വ.ജസ്റ്റിൻ ജോൺ അദ്ധ്യക്ഷനായി. ഐ.ആർ.ഇ ഹെഡ് എൻ.എസ്. അജിത്ത് മുഖ്യാതിഥിയായി. ഐ.ആർ.ഇ മനേജർ ഭക്തദർശൻ , ബാങ്ക് സെക്രട്ടറി ഒ.ഗീത, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ.രഞ്ചൻ, ആർ.വൈശാഖ്, ഇ.യോഹന്നാൻ, രാജശേഖരപിള്ള, പി.സുരേഷ്കുമാർ, നസീർ , കെ.അംബിക, സിന്ധു റോസാനന്ദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ.ആർ. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി, ബ്ലാക്ക് പഞ്ചായത്ത് അംഗം ആർ.ജിജി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംബിക ദേവി, എ.സരോജിനി എന്നിവർ സംസാരിച്ചു.