കൊല്ലം :കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കായി കേരള ഓർത്തോപീഡിക് അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഡോ. ജി.എ.ജോർജ് അഖില കേരള ഓർത്തോപീഡിക് ക്വിസിന് തുടക്കമായി.
ആദ്യ എഡിഷൻ കൊല്ലം ഓർത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു. കെ.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. അനീൻ ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം ഗവ. മെഡിക്കൽ കോളേജ്, എറണാകുളം ശ്രീനാരായണ മെഡിക്കൽ കോളേജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആരോഗ്യ വിദ്യാഭാസ ഡയറക്ടർ ഡോ. തോമസ് മാത്യു സമ്മാനദാനം നിർവഹിച്ചു.
കെ.ഒ.എസ് സെക്രട്ടറി ഡോ. അന്റണി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. നാൽപ്പതോളം ടീമുകൾ പങ്കെടുത്തു. പ്രൊഫ. ഷിജി തോമസായിരുന്നു ക്വിസ് മാസ്റ്റർ.