 
പോരുവഴി: ദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട ഉത്സവത്തിന് ഇടയ്ക്കാട്ടുകാർ മലനടക്കുന്നു കയറ്റുന്ന 'കുഞ്ഞങ്കരൻ' എന്ന നന്ദികേശന്റെ ഒരുക്കം അവസഘട്ടത്തിൽ. പൂർത്തിയായ ശിരസ്സിന്റെ സമർപ്പണം നടന്നു.ഇടയ്ക്കാട് കരയിൽനിന്ന് പുതുതായി പണികഴിപ്പിക്കുന്ന വലിയ എടുപ്പുകാളയാണ് കുഞ്ഞങ്കരൻ. പ്രമുഖ ശില്പിയും പെരുന്തച്ചൻ പുരസ്കാര ജേതാവുമായ കമ്പലടി സുരേഷ്‌കുമാറാണ് ശിരസ്സ് പണിതത്
കരക്കെട്ടു കമ്മിറ്റി ശില്പിയുടെ ഭവനത്തിൽ നിന്ന് ഏറ്റുവാങ്ങിയ ശിരസ് വാദ്യഘോഷങ്ങളുടെയും മുത്തുക്കുട, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയായി ഏഴു കരകളിലെയും ക്ഷേത്രങ്ങളും പ്രധാന സ്ഥലങ്ങളും സന്ദർശിച്ച് വമ്പിച്ച വരവേൽപ്പിനു ശേഷം കിഴക്കേ ഭാഗത്ത് അപ്പൂപ്പൻ നടയിൽ നിന്ന് വൻ ജനാവലിയോടെ മലയപ്പൂപ്പന്റെ സന്നിധിയിൽ സമർപ്പിച്ചു.