 
കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ ഓണാഘോഷം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ് അദ്ധ്യക്ഷനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ 'ഓണക്കൈത്താങ്ങ് " കല്ലുപാലം പൂക്കട രാജന് കൈമാറി. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ നറുക്കെടുപ്പും സമ്മാനദാനവും നിർവഹിച്ചു. വ്യാപാരി നേതാക്കളായ കടപ്പാക്കാട രാജീവ്, നേതാജി ബി.രാജേന്ദ്രൻ, കെ.രാമഭദ്രൻ, എ.അൻസാരി, എ.കെ.ജവഹർ, ടി.എം.എസ് മണി, പൂജ ഷിഹാബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് സ്വാഗതവും മേലൂർ ശ്രീകുമാർ നന്ദിയും പറഞ്ഞു.