ചവറ: ആർ.എസ്.പി കളരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ മുഖ്യാതിഥിയായി .കളരി ബ്രാഞ്ച് സെക്രട്ടറി നിതിൻ, ആർ.വൈ.എഫ് സംസ്ഥാന സമിതിയംഗം ആർ.വൈശാഖ്, ലോക്കൽ കമ്മിറ്റി അംഗം സലിം, ആർ.വൈ.എഫ് യൂണിറ്റ് സെക്രട്ടറി അനീഷ്, അസ്സനാർ കാട്ടിൽ, കോൺട്രാക്ട് അസോസിയേഷൻ മെമ്പർ ഷിബു മാത്യു വൈദ്യൻ എന്നിവർ പങ്കെടുത്തു.