 
ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി യു.പി.എസിൽ 'ഓണം ഒരുങ്ങാൻ ചെണ്ടുമല്ലി' എന്ന പദ്ധതിയുടെ വിളവെടുപ്പ് നടന്നു. കൺവീനർ എസ്.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് അജിതാകുമാരി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം ദിലീപ് ശങ്കർ, മാതൃസമിതി പ്രസിഡൻറ് അനീഷ, ടി. ചന്ദ്രലേഖ, റൂബി, പ്രീത, മമത, ബെന്നി, പ്രിൻസ് തോമസ്, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ശിവനാരായണൻ നന്ദി പറഞ്ഞു.