 
കൊട്ടാരക്കര: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിമുക്ക് ധവാൻ നഗറിൽ ഓണക്കിറ്റ് വിതരണം ചെയ്തു. താലൂക്ക് ചെയർമാൻ ദിനേശ് മംഗലശേരി അദ്ധ്യക്ഷനായി. ചടങ്ങിൽ കൊട്ടാരക്കര സി.ഐ എസ്.ജയകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.ഐ വാസുദേവൻ പിള്ള, നഗരസഭ കൗൺസിലർ അനിത ഗോപകുമാർ എന്നിവർ വിവിധ മേഖലയിലെ പ്രതിഭകളെയും വയോജനങ്ങളെയും ആദരിച്ചു. സെക്രട്ടറി ആർ.ഗിരീഷ്, എ.എസ്.അജിത് ലാൽ, ജേക്കബ് ജോർജ്ജ്, കെ.വി.സന്തോഷ് ബാബു, സുരേഷ് കുമാർ, എം.വിജയൻ, സൈമൺ ബേബി, പുലമൺ പ്രശാന്ത്, വിജയലക്ഷ്മി, അരുൺ എന്നിവർ സംസാരിച്ചു.