ഓച്ചിറ: സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓർമ്മയ്ക്കായി ഓച്ചിറയിൽ മൗനറാലിയും സർവകക്ഷി അനുശോചന യോഗവും നടന്നു. യോഗം സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി സെക്രട്ടറി പി. ബി.സത്യദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഓച്ചിറ എൻ.അനിൽ കുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ്, സി.പി.എെ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ബ്ലോക്ക് അരോഗ്യ - വിദ്യാഭ്യാസ ചെയർ പേഴ്സൺ സുൾഫിയ ഷെറിൻ, എം.എസ്.ഷൗക്കത്ത്, അൽ ഹന അബ്ദുൽ സലാം, അബ്ദുൽ ഖാദർ, കെ.സുബാഷ്, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ, എ. അജ്മൽ, അഡ്വ.ഓച്ചിറ മുരളി, അഡ്വ.സുഹോത്രൻ, കബീർ എൻസൈൻ, പി.ബിന്ദു, വിജയാ കമൽ, ലളിതാ ശിവരാമൻ, സിന്ധു മഹേഷ്, മല്ലികശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.