ചവറ: ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പ്രവർത്തകരെയും വാർഡ്, ബൂത്ത് പ്രസിഡന്റുമാരെയും ഓണപ്പുടവ നൽകി ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാക്ഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി. ജർമ്മിയാസ്, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു, നേതാക്കളായ ആർ.അരുൺ രാജ്, റിയാസ് ചിതറ,സന്തോഷ് തുപ്പാശ്ശേരി,ചക്കിനാൽ സനൽകുമാർ , അഡ്വ.സുരേഷ്,അഡ്വ.ഷേണാ ജി,ശരത്ത് പട്ടത്താനം, ബാബു ജി.പട്ടത്താനം,പ്രഭ അനിൽ, ചിത്രാലയം രാമചന്ദ്രൻ ,എം.സുശീല , കൃഷ്ണപ്രസാദ്, റോസ് ആനന്ദ് .പുഷ്പരാജൻ, കിഷോർ അമ്പിലാക്കര,ഉണ്ണി മാവഴി കം, കിടങ്ങിൽ സന്തോഷ്, സെബാസ്റ്റ്യൻ അംബ്രോസ്,യമുന,ശിവശങ്കര കുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.