പോരുവഴി: സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം സി.പി.എം ശൂരനാട് ഏരിയ സെന്റർ അംഗം ബി.ബിനീഷ് ഉദ്ഘാടന ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സദാശിവൻ പിള്ള, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മനു പോരുവഴി, സി.പി.എം ലോക്കൽ സെക്രട്ടറി എം.മനു , എൽ.സി അംഗം എസ്.ശിവൻപിള്ള, ഗോപാലകൃഷ്ണപിള്ള, ഉമേഷ് ഓമനക്കുട്ടൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.