karshakasamithi
എഴുകോൺ സ്വാശ്രയ കാർഷിക സമിതി ഓണാഘോഷം കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : മികച്ച കർഷകരെയും വിദ്യാർത്ഥി പ്രതിഭകളെയും വി.എഫ്.സി.കെ എഴുകോൺ സ്വാശ്രയ കാർഷിക സമിതി ആദരിച്ചു. ഓണാഘോഷവും ആദരവും കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ കർഷക സമിതി പ്രസിഡന്റ്‌ ഡി.സുഭാഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ബിജു എബ്രഹാം, എസ്.എസ്.സുവിധ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ്.എച്ച്.കനകദാസ്, വി.എഫ്.സി.കെ ജില്ല മാനേജർ ഷീജ മാത്യു, പഞ്ചായത്ത്‌ അംഗം മഞ്ജു, സരിത ബിന്ദു, എസ്.ആതിര, ആർ. ഉഷസ്, മുരളീധരൻ പിള്ള, സി.സുകുമാരൻ എന്നിവർ സംസാരിച്ചു.ട്രഷറർ വി.രാജൻ സ്വാഗതം പറഞ്ഞു.