എഴുകോൺ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് നേതൃത്വം നൽകി.
എഴുകോൺ നാരായണൻ, പി.എസ്. അദ്വാനി, പാറക്കടവ് ഷെറഫ്, സുനിൽകുമാർ, ആതിര ജോൺസൺ, വി.സുഹർബാൻ, മഞ്ചു രാജ്, പ്രസന്ന, ഷീജ തോമസ്, ചെറിയാൻ കോശി, പ്രസാദ് കാരുവേലിൽ, തങ്കച്ചൻ കരിപ്പുറം, രാജു വാളായിക്കോട്,സന്തോഷ്, രഞ്ചിത്ത്, കൃഷ്ണൻ, ദീപു തുടങ്ങിയവർ സംസാരിച്ചു.