ph
ഓച്ചിറ ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കിറ്റ് വിതരണം ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി ഡോ. രവികുമാർ കല്യാണിശേരിൽ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കിറ്റ് വിതരണം ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി ഡോ.രവികുമാർ കല്യാണിശേരിൽ ഉദ്ഘാടനം ചെയ്തു. അർഹരായ 60 കുടുംബങ്ങൾക്കാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്. ചടങ്ങിൽ പ്രസിഡന്റ്‌ സി.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ ഡോ.ആർ.രാജേഷ്, ഡോ.പി.ആർ.ജി പിള്ള, സെക്രട്ടറി കിരൺ ജ്യോതി, ഡോ.രാഖീരാജേഷ്, പാർവ്വതി പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.