കൊല്ലം: ഓണം അവധി പ്രമാണിച്ച് കുട്ടികളടക്കം കൂടുതൽ സഞ്ചാരികളെത്തുന്നത് മുതലെടുത്ത് ലൈസൻസില്ലാതെ സർവീസ് നടത്തുന്ന യാത്രാ ബോട്ടുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൊല്ലം പോർട്ട് ഒഫ് രജിസ്ട്രറി അറിയിച്ചു.

സുരക്ഷാ സംവിധാനങ്ങൾ, ലൈസൻസ്, ഇൻഷ്വറൻസ് തുടങ്ങിയവയില്ലാത്ത ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല. അനുമതിയുള്ള ബോട്ടുകൾ രിജസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റാൻ പാടില്ല. എല്ലാ യാത്രക്കാരും ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുവെന്ന് ജീവനക്കാരും ഉടമയും ഉറപ്പാക്കണമെന്നും കൊല്ലം പോർട്ട് ഒഫ് രജിസ്ട്രറി അറിയിച്ചു.