ns
കരാളിമുക്ക് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ റാലി

ശാസ്താംകോട്ട: കാരാളിമുക്ക് ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലിയും അനുമോദന സമ്മേളനവും നടന്നു. രാവിലെ 9 ന് മാമ്പുഴ മുക്കിൽ നിന്ന് ആരംഭിച്ച മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ റാലി കരാളിമുക്ക് വഴി ജുമാ മസ്ജിദ് അങ്കണത്തിൽ സമാപിച്ചു.തുടർന്നു നടന്ന അനുമോദന സമ്മേളനം ഭരണിക്കാവ് മുസ്ലിം ജമാഅത്ത് ഇമാം അൽ ഹാഫിസ് മുഹമ്മദ് അസ്‌ലം മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സജീവ് മുഹമ്മദ് അദ്ധ്യക്ഷനായി. കാരാളിമുക്ക് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മംഗലപുരം കെ.എ.സലിം മൗലവി ഖുർആൻ മനപഠമാക്കിയവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം ജമാഅത്ത് ഭാരവാഹികൾ നിർവഹിച്ചു. അൽ ഹാഫിസ് സിയാദ് ഖാസിമി, ഉമർ മുക്താർ മന്നാനി, മുബാറക് മന്നാനി, നിസാം മന്നാനി, സെയ് ദലി ജൗഹരി, ഷംസുദ്ദീൻ മുസ്ലിയാർ എസ്. നവാസ്, ഷരീഫ് റഹ്മാൻ, ഖാലിദ്ദീൻകുട്ടി, അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.