പരവൂർ: പരിസ്ഥിതി പ്രവർത്തകനും റൈറ്റിയ സൊസൈറ്റിയുടെ ആദ്യകാല നിയമ കൺസൾട്ടന്റുമായിരുന്ന അഡ്വ. കൊട്ടിയം കെ.സി.രാജേന്ദ്രനെ റൈറ്റിയ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം അനുസ്മരിച്ചു. ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ആനന്ദ് കൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ. ആറ്റിങ്ങൽ ജയപാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അമ്പാടി എം.ശശിധരൻ നായർ, ഡോ. രജിത്ത് കുമാർ, ഡോ. ഗിരീഷ്, ഡോ. അമ്പിളികുമാർ, പ്രൊഫ. വരിഞ്ഞം ഭുവനചന്ദ്രൻ നായർ, അടുതല രാമചന്ദ്രൻ പിള്ള, തഴുത്തല ടി.ഡി.മനോമോഹൻ, പഠനകേന്ദ്രം ഡയറക്ടർ ജി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.