കൊല്ലം : ശ്രീ മൂകാംബിക ഡിവോട്ടീസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് അയ്യായിരം കുടുംബങ്ങൾക്ക് സൗജന്യമായി വസ്ത്ര വിതരണം ചെയ്യുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ ജഡ്ജിയും ശബരിമല സ്പെഷ്യൽ കമ്മിഷണറുമായ ആർ . ജയകൃഷ്ണൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ആർ.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകനായ കെ.എൻ.സുബ്രഹ്മണ്യ അഡിഗ അനുഗ്രഹഭാഷണം നടത്തി. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കെ.തുളസീധരൻ പിള്ള ആശംസകൾ നേർന്നു.
അച്ചൻകോവിൽ, മുള്ളുമല , ഒരേക്കർ , വെള്ളം തെറ്റി , മൂന്നു മുക്ക് , ആവണിപ്പാറ തുടങ്ങിയ സ്ഥലത്തെ ഊരുകളിലുള്ള അഞ്ഞൂറോളം ആൾക്കാർക്ക് വസ്ത്രം നൽകി.കമ്പിളി , കൈലി , തോർത്ത് , നൈറ്റി എന്നിവയടങ്ങിയ ഓരോ കിറ്റാണ് ഓരോ കുടുംബത്തിനും നൽകിയത്.
ട്രസ്റ്റ് സെക്രട്ടറി അഡ്വ.സിമ ശശിധരൻ, സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ. കല്ലൂർ കൈലാസ് നാഥ് എന്നിവർ നേതൃത്വം നൽകി.