guru-
ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടത്തല തലയിണ വിളയിൽ നടന്ന ശ്രീനാരായണ ധർമ്മമീ മാംസ പരിഷത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശും ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ബി.സ്വാമിനാഥൻ, ശാന്ദിനി കുമാരൻ, കവി ഉണ്ണി പുത്തൂർ എന്നിവർ സമീപം

കൊല്ലം : മാനവരാശിക്ക് അറിവിന്റെ പുതിയ ലോകം കാട്ടിക്കൊടുത്ത അപൂർവ തേജസ് ആയിരുന്നു ശ്രീനാരായണഗുരുവെന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടത്തലയിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. നൂറിൽപ്പരം പാവപ്പെട്ട രോഗികൾക്കുള്ള ഭക്ഷ്യ ധാന്യക്കിറ്റ് എൻ.എസ്.എസ് കൊട്ടാരക്കര യൂണിയൻ പ്രതിനിധിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി. ഹരികുമാർ വിതരണം ചെയ്തു. സെക്രട്ടറി ബി.സ്വാമിനാഥൻ, വനിതാ വിഭാഗം കൺവീനർ ശാന്ദിനി കുമാരൻ , കവി ഉണ്ണി പുത്തൂർ, നടരാജൻ ഉഷസ്, സുശീല മുരളീധരൻ, കെ.ദിനേശ് കുമാർ, ബിനീതാ രാജൻ, കോട്ടത്തല തുളസീധരൻ എന്നിവർ സംസാരിച്ചു.