കൊല്ലം : വാളകംവൺ മൈത്രി നഗർ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും ഭാരവാഹി തിരഞ്ഞെടുപ്പും പായസ സദ്യയും ഭാഗ്യവാൻ ഭാഗ്യവതി തിരഞ്ഞെടുപ്പും നടന്നു. പൊതുസമ്മേളനം ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുജാതൻ ഉദ്ഘാടനം ചെയ്തു. മൈത്രി നഗർ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. രക്ഷാധികാരി സി. തങ്കച്ചൻ, അലക്സ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. കൺവീനർ ബിന്ദു ഷാജി നന്ദി പറഞ്ഞു. മൈത്രി നഗറിലെ ഭാഗ്യവാനെയും ഭാഗ്യവതിയെയും തിരഞ്ഞെടുത്ത് സമ്മാനം നൽകി. കലാ, കായികപ്രതിഭകൾക്ക് സമ്മാനം നൽകി. പായസ സദ്യയോടെ ചടങ്ങ് അവസാനിച്ചു.

പുതിയ ഭാരവാഹികളായി പി.കെ.യോഹന്നാൻ( പ്രസിഡന്റ് )ബി. ശ്രീകുമാർ( സെക്രട്ടറി) , ഒ.തോമസ് (ട്രഷറർ), സി. തങ്കച്ചൻ(രക്ഷാധികാരി) , അനിൽ രാജൻ( ജോ-സെക്രട്ടറി), ബിന്ദു ഷാജി (വൈസ് പ്രസിഡന്റ് ), അലക്സ് തോമസ്(കോ-ഓഡിനേറ്റർ ), ജോൺസൻ മല്ലശ്ശേരി(ഓഡിറ്റർ), അനിത രാജൻ, റെനി ജോയി, ആശാറോയി, ജോൺസൺ മൈലാടിയിൽ, മാണി അലക്സാണ്ടർ, റോയി തോമസ് , മാമച്ചൻ മാമ്പുഴ ,ബിനു കെ. ബേബി (എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.