ambu
അമ്പു

കൊല്ലം: യുവാവിനെ ആക്രമിച്ച് കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. ആലപ്പാട് പൂമുഹത്ത് വീട്ടിൽ അമ്പുവാണ് (42) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആലപ്പാട് സ്വദേശി ഉണ്ണിക്കുട്ടനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

കാക്കത്തുരുത്തിൽ വച്ച് പ്രതിയും ഉണ്ണിക്കുട്ടന്റെ സുഹൃത്തായ റിച്ചുവുമായുണ്ടായ വാക്കുതർക്കത്തിൽ ഉണ്ണിക്കുട്ടൻ ഇടപെട്ടതിലുള്ള വിരോധം മൂലം പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണിക്കുട്ടനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ജോയ്, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.