 
കൊല്ലം: ജില്ലയിലെ ഏറ്റവും മികച്ച ടി.ബി പ്രതിരോധ പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് തുടർച്ചയായി അഞ്ചാം തവണയും എൻ.എസ് സഹകരണ ആശുപത്രി അർഹമായി. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കേന്ദ്ര സർക്കാരിന്റെ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതി നടപ്പാക്കുന്നതിൽ ആശുപത്രി നൽകിയ സംഭാവനയുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.
ജില്ലയിലെ വിവിധ ആശുപത്രി പ്രതിനിധികൾ പങ്കെടുത്ത കൺസോർഷ്യം മീറ്റിംഗിലാണ് അവാർഡ് നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.എസ്.അനുവിൽ നിന്ന് ആശുപത്രി സെക്രട്ടറി പി.ഷിബു, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. വി.കെ.സുരേഷ്‌കുമാർ, പൾമനോളജിസ്റ്റ് ഡോ. ഹാദി നിസാർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ലോകാരാഗ്യ സംഘടനാ കൺസൾട്ടന്റ് ഡോ. അപർണ മോഹൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വീണ സരോജ് എന്നിവർ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. ജില്ലാ ടി.ബി ഓഫീസർ ഡോ. ബി.പ്ലാസ സ്വാഗതവും ടി.ബി കൺസൾട്ടന്റ് ഡോ. ജ്യോതിഷ് ഹരി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.