കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. ആലപ്പാട്, പൂമുഹത്ത് വീട്ടിൽ അമ്പു (42) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കാക്കതുരുത്ത് വെച്ച് പ്രതിയും ആലപ്പാട് സ്വദേശിയായ ഉണ്ണികുട്ടന്റെ സുഹൃത്തായ റിച്ചുവുമായുണ്ടായ വാക്ക് ത‌ർക്കത്തിൽ ഉണ്ണികുട്ടൻ ഇടപെട്ടതിലുള്ള വിരോധം നിമിത്തം, അമ്പുവിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണികുട്ടനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ജോയ്, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.