കൊല്ലം: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരള കാർട്ടൂൺ അക്കാഡമിയുടെ സഹകരണത്തോടെ ഒക്ടോബർ 2 ന് കൊല്ലം മാമൂട്ടിൽകടവിലുള്ള പുതിയകാവ് സെൻട്രൽ സ്‌കൂളിൽ വച്ച് ഏകദിന കാർടൂൺ ശില്പശാല സംഘടിപ്പിക്കുന്നു. കൊല്ലം നഗരത്തിലും പരിസരത്തുമുള്ള ഹൈസ്‌കൂൾ ഹയർ സെകൻഡറി സ്‌കൂളുകളിൽ നിന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കാർട്ടൂൺ രചന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായിട്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പ്രമുഖ കാർട്ടൂണിസ്റ്റുകളായ എം.എസ്.മോഹനചന്ദ്രൻ, പ്രതാപൻ പുളിമാത്ത് എന്നിവർ പങ്കെടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ശിൽപശാലയ്ക്ക് രജിസ്‌ട്രേഷൻ ഫീസ് ഇല്ല. ഉച്ചഭക്ഷണം നൽകും. ഫോൺ: 7012302618, 8547629549.