
വാളകം: കൊട്ടയ്ക്കാട്ട് വീട്ടിൽ കോശി ഡാനിയേൽ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വാളകം മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. വാളകം ആർ.വി എച്ച്.എസ്.എസ് പ്രിൻസിപ്പൽ, ഇടമുളയ്ക്കൽ പഞ്ചായത്ത് മെമ്പർ, അറയ്ക്കൽ സർവീസ് സഹകരണ സംഘം പ്രസിഡന്റ്, മാർത്തോമ്മ സഭ ഭദ്രാസന കൗൺസിലർ മെമ്പർ, വാളകം വൈ.എം.സി.എ പ്രസിഡന്റ്, വാളകം മാർത്തോമ്മ വലിയ പള്ളി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ കോശി (റിട്ട. അദ്ധ്യാപിക, ആർ.വി എച്ച്.എസ്.എസ്, വാളകം). മക്കൾ: ജമുന.എസ്.കോശി (അദ്ധ്യാപിക, ടി.എച്ച്.എസ്.എസ്, തടിക്കാട്), ഡോ. ഷെറിൻ കോശി (ലണ്ടൻ). മരുമക്കൾ: വിനു.സി.ഐസക്, ഡോ.കോശി തോമസ് മംഗളവില്ല, കുണ്ടറ (ലണ്ടൻ)