banani-
കേരള മുസ്ലീം ജമാ-അത്ത് കൗൺസിൽ സംഘടിപ്പിച്ച നബിദിന സൗഹൃദ സമ്മേളനം സംസ്താന സെക്രട്ടറി നുജുമുദ്ദീൻ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. പറമ്പിൽ സുബൈർ, അഞ്ചൽ ഇബ്രാഹിം, മണലിൽ സുബൈർ, പാറയ്ക്കൽ നിസാമുദ്ദീൻ, ഹാഷീർ താഷ്‌കന്റ്, റഷീദ് സമീപം

കൊല്ലം: വിവാദ വിഷയത്തിൽ മൗനം ദീക്ഷിക്കേണ്ട സ്പീക്കർ പദവിയിലിരിക്കുന്നവർ ഒഴിഞ്ഞുമാറലോ മൗനം ദീക്ഷിക്കലോ ആയിരുന്നു അഭികാമ്യമെന്ന് കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ. നബിദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സീനിയർ വൈസ് പ്രസിഡന്റും മുൻ അദ്ധ്യാപകനുമായ അഞ്ചൽ ഇബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ സ്വീകരിച്ചു. കൊല്ലം താലൂക്ക് പ്രസിഡന്റ് മണലിൽ സുബൈർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നുജുമുദ്ദീൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ചൽ ഇബ്രാഹിം, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പറമ്പിൽ സുബൈർ, ജില്ലാ സെക്രട്ടറി റഷീദ് ശാസ്താംകോട്ട, നിസാം പാറയ്ക്കൽ, ജോനകപ്പുറം വലിയപള്ളി മുസ്ലിം ജമാ അത്ത് കൗൺസിൽമാരായ ഫാഷീർ താഷ്‌ക്കർ, ഷഫീക്ക് തങ്ങൾ പാറയ്ക്കൻ നിസാമുദ്ദീൻ, തഴവ ബാബു, അസിം പിള്ള മഠം, സനിൽ സത്താർ, അഷറഫ് സേമിയ, മുതിരപ്പറമ്പ് അബ്ദുൽ ലത്തീഫ്, സഫീൽ, ഷാ സമാൻ മഠത്തിൽ എന്നിവർ സംസാരിച്ചു.