manu

കൊട്ടാരക്കര: സൈനികൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കലയപുരം പൂവറ്റൂർ കിഴക്ക് പാലവിള പുത്തൻവീട്ടിൽ (കാർത്തിക) മോഹൻ പിള്ളയുടെയും പ്രസന്ന കുമാരിയുടെയും മകൻ മനുവാണ് (29) മരിച്ചത്. ഏഴ് വർഷമായി മഡ്രാസ് റെജിമെന്റ് എൻജിനിയറിംഗ് വിഭാഗത്തിൽ നായിക്കായി ജോലി ചെയ്തുവരികയായിരുന്നു. പതിനഞ്ച് ദിവസം മുമ്പ് നാട്ടിൽ വന്ന് പോയതായിരുന്നു. ബാംഗളൂരു മിലിറ്ററി ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. മൃതദേഹം നാളെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച് വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ. രേശ്മ രവീന്ദ്രൻ. മകൾ: ഋതിക.ആർ.നായർ. സഹോദരി: പ്രിയമോൾ.