കൊല്ലം: കാണികളെ ചിരിപ്പൂരത്തിൽ ആറാടിച്ച് നെൽസൺ ശുരനാടും സംഘവും. കൊല്ലം ബീച്ചിലെ കോർപ്പറേഷന്റെ മഹാത്മാ ഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്മെന്റ് പാർക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അവിട്ടം ദിനമായ ഇന്നലെ നെൽസൺ ശൂരനാടും സംഘവും അവതരിപ്പിച്ച 'ജസ്റ്റ് ഫോർ എ ജോക്ക്' മെഗാഷോയാണ് ചിരിയുടെ അമിട്ടിന് തിരികൊളുത്തിയത്.

സമകാലിക വിഷയങ്ങളും സെറ്റയറുകളും നിറഞ്ഞതായിരുന്നു മെഗാഷോ. നിറഞ്ഞ സദസായിരുന്നു പരിപാടിയുടെ മറ്റൊരാകർഷണം. പാർക്കിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പരിപാടി. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ സ്‌കിറ്റിനൊപ്പം നൃത്തങ്ങളും മറ്റ് കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.

പരിപാടി കാണാൻ കുടുംബസമ്മേതം എത്തിയവരായിരുന്നു ആസ്വാദകരിലേറെയും. ഇന്ന് വൈകിട്ട് 5ന് കോമഡി താരങ്ങളായ അനീഷ് സാരഥി, അശ്വതി തുടങ്ങിയവരെ മുൻനിറുത്തി തിരുവനന്തപുരം മാഗ്‌നസ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ മെഗാ ഇവന്റ് അരങ്ങേറും.