
കൊല്ലം: ബൈക്കിന് പിന്നിൽ കാറിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കരിക്കോട് ചാത്തിനാംകുളം തെക്കേ കൈപ്പള്ളിൽ ദിലീപ് കുമാറാണ് (43) മരിച്ചത്. കഴിഞ്ഞ 11ന് വൈകിട്ട് 6.50ന് മൂന്നാം കുറ്റി ജംഗ്ഷനിലായിരുന്നു അപകടം.
കല്ലുംതാഴത്ത് നിന്ന് കരിക്കോടേക്ക് വരികയായിരുന്ന ദിലീപ് കുമാറിന്റെ ബൈക്കിന് പിന്നിൽ കാറിടിക്കുകയായിരുന്നു. കാറിനടിയിൽ കുടുങ്ങിയ ദിലീപിനെയും കൊണ്ട് 150 മീറ്ററോളം മുന്നോട്ട് പോയ കാർ പിന്നീട് നിറുത്തിയതോടെ ദിലീപ് വാഹനത്തിന്റെ അടിയിൽന നിന്ന് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അപകടം വരുത്തിയ കാർ വീണ്ടും മുന്നോട്ടെടുത്ത് കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദിലീപിന് പിന്നീട് മരിച്ചു. ഭാര്യ: രജനി. മക്കൾ: ധനു കൃഷ്ണ, ധന്യ കൃഷ്ണ, അപകടം വരുത്തിയ കാർ കഴിഞ്ഞ വെള്ളിയാഴ്ച കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാമ്മൂട് സ്വദേശിയുടെ കാറിൽ നാലുപേർ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.