
കൊട്ടരക്കര: പുലമൺ സുരഭി നഗർ സാബു ഭവനിൽ പരേതനായ ഈപ്പൻ ചാക്കോയുടെ (റിട്ട. അക്കൗണ്ടന്റ്, സെന്റ് ഗ്രിഗോറിയോസ് കോളേജ്) ഭാര്യ ജി.മേരിക്കുട്ടി (90, റിട്ട അദ്ധ്യാപിക, പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് ചാക്കോ (പ്രിൻസിപ്പാൾ, ടി.ഇ.എം.വി എച്ച്.എസ്.എസ് മൈലോട്), പരേതനായ റോയ് ചക്കോ (അദ്ധ്യാപകൻ, പത്തനാപുരം മൗണ്ട് താബോർ ഹൈസ്കൂൾ, പത്തനാപുരം). മരുമകൾ: ബി.കെ.സുതീഷ്ണ (അദ്ധ്യാപിക, ഗവ. ബോയ്സ് എച്ച്.എസ്.എസ്, കൊട്ടാരക്കര).