കൊല്ലം: കർബല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സലാമത്ത് ഹാളിൽ നബിദിന സമ്മേളനം നടത്തി. പ്രവാചകന്റെ സന്ദേശങ്ങൾക്ക് കാലം ചെല്ലുന്തോറും പ്രസക്തിയേറുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ പറഞ്ഞു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് മൈലക്കാട് ഷാ അദ്ധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച് മൗലൂദ് പാരായണവും അന്നദാനവും നടന്നു.
പ്രാർത്ഥനയ്ക്ക് ഇഞ്ചക്കൽ മുഹമ്മദ് അമീൻ മൗലവിയും, മൗലൂദ് പാരായണത്തിന് കൊട്ടിയം എ.ജെ.സാദിഖ് മൗലവിയും നേതൃത്വം നൽകി. ട്രസ്റ്റ് ഭാരവാഹികളായ മണക്കാട് നജിമുദ്ദീൻ, മാർക്ക് അബ്ദുൽ സലാം, നാസർ കുഴിവേലിൽ, അൻസാരി കൊല്ലൂർവിള, കെ.ബി.ഷഹാൽ, ഇഖ്ബാൽ കുട്ടി മുതിരപ്പറമ്പ്, അയത്തിൽ അൻവർ, റഹീം കുരീപ്പുഴ, താജുദ്ദീൻ പുനുക്കന്നൂർ, ഇ.അസാദ്, അബ്ദുൽ കലാം, ഡോ. മുഹമ്മദ് ഹനീഫ, മുജീബ് റഹുമാൻ, ഇഞ്ചക്കൽ സുൽഫി, കെ.എൻ.അൻസാരി, ഷാഫി കുരുമ്പേലിൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ട്രസ്റ്റ് കൗൺസിൽ അംഗങ്ങൾ, ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.