photo
സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന രാജ്യന്തര സമുദ്രതീര ശുചീകരണ ദിനാചരണ പരിപാടിയുടെ ഭാഗമായി വെള്ളനാതുരുത്ത് തീരം ശുചീകരിച്ചപ്പോൾ

കരുനാഗപ്പള്ളി : സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം ജില്ലാ നെഹ്‌റു യുവ കേന്ദ്ര,കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളനാത്തുരുത്ത് ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ബോധവത്കരണപരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ദിനാചാരണ പരിപാടി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ്കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഭാരവാഹികളായ സാദിഖ്‌ കൊട്ടുകാട്,നിയാസ് ഇബ്രാഹിം,സബർമതി ഗ്രന്ഥശാല സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ, മുഹമ്മദ്‌ സലിംഖാൻ,രാജേഷ് പുലരി,സുനിൽ പൂമുറ്റം, സുൽത്താൻ അനുജിത്ത്,ഗോപൻ ചക്കാലയിൽ, നുവാൻ,അലൻ.എസ്സ്,ശ്യാം,നിവ,മനോജ്‌,അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.