viswaarkamma-
അഖില കേരള വിശ്വകർമ്മ മഹാസഭ മാതൃസംഘടന കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കുരീപ്പുഴ ബാലഗണപതി ക്ഷേത്ര സന്നിധിയിൽ നടന്ന വിശ്വകർമ്മദിനം

കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ മാതൃസംഘടന കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കുരീപ്പുഴ ബാലഗണപതി ക്ഷേത്ര സന്നിധിയിൽ വിശ്വകർമ്മദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. എ.അനിൽ കുമാർ മുളങ്കാടകം അദ്ധ്യക്ഷനായി. ആക്ടിംഗ് സെക്രട്ടറി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സജീവ് പനയം, സുരേഷ് കരിക്കോട്, പ്രദീപ് മുളങ്കാടകം, നല്ല ശിവൻ ആചാരി, ബാലചന്ദ്രകുമാർ, രാജു കുരീപ്പുഴ, രുഗ്‌മാംഗദൻ പനയം, കുഞ്ഞുമോൻ മരുത്തടി, മന്മഥൻ, അനിൽ കടവൂർ, ചാറുകാട് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വിശ്വകർമ്മ പൂജ ക്ഷേത്രം പൂജാരി കണ്ണൻ ശാന്തി നിർവഹിച്ചു.

സെപ്തംബർ 17 അഖിലേന്ത്യ തൊഴിൽ ദിനമായി പൊതുഅവധി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു യോഗം.