rishi-
വിശ്വകർമ്മദിനത്തോട് അനുബന്ധിച്ച് വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ ആരംഭിച്ച ഋഷിപഞ്ചമി വെബ്സെറ്റ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിശ്വകർമ്മ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനത്തോട് അനുബന്ധിച്ച് ഋഷിപഞ്ചമി വെബ്സെറ്റ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വെബ്സൈറ്റ് വിശ്വകർമ്മ സമുദായത്തിന് പുതിയ ഉണർവും തൊഴിൽ അവസരങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എസ്.രാധാകൃഷ‌്ണൻ അദ്ധ്യക്ഷനായി. വയനാട് ദുരന്തത്തിൽ ജീവൻ പൊഴിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. എസ്.രാമാനുജം, വി.ശിവരാജൻ, ജി.സ്വാമിനാഥൻ, ശ്രീനാഥ് സ്വാമിനാഥൻ, സി.രാധ, യശോദ പ്രിയ, സരിഗശ്രുതി, കോലപ്പൻ രാജു, സുധീഷ് എന്നിവർ സംസാരിച്ചു.