neendraka-
നീണ്ടകര ഹോളിക്രോസ് പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഓണാഘോഷം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നീണ്ടകര ഹോളിക്രോസ് പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ ഓണാഘോഷം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ വകയായി കുട്ടികൾക്കായി മധുരക്കിറ്റ് വിതരണം ചെയ്തു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ എ.സി.പി എ.പ്രതീപ്കുമാറിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും നടന്നു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷനായി. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ രാജീവ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, ജോ. സെക്രട്ടറി ഡി.ശ്രീകുമാർ, സബ് ഇൻസ്പെക്ടർ കെ.ജി.ദിലീപ്, പ്രതീക്ഷ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മഹിമ, അസി. പ്രിൻസിപ്പൽ സിസ്റ്റർ ജയ ജോസ് തുടങ്ങിയവർ സംസാരിച്ചു.