കൊല്ലം : എഴുകോൺ നേതാജി നഗർ റസി.അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിലെ ആന്തേവാസികൾക്കും ജീവനക്കാർക്കുമൊപ്പം ചതയം നാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം റസി.അസോ.സ്ഥാപക പ്രസിഡന്റ് കെ.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. അസോ.പ്രസിഡന്റ് തോപ്പിൽ ബാലചന്ദ്രനിൽ നിന്ന് ശരണാലയത്തിനുള്ള സാമ്പത്തിക സഹായം ശരണാലയം കോ-ഓർഡിനേറ്റർ പ്രസന്ന ഡേവിഡ് ഏറ്റുവാങ്ങി. ഓണാഘോഷ പരിപാടികൾക്ക് അസോസിയേഷൻ ഭാരവാഹികളായ കെ.ബാബുരാജൻ, എസ്.രംഗരാജൻ, പുഷ്പാൻഗദൻ, രാജേന്ദ്രൻ, അനിരുദ്ധൻ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ പരിപാടികളിൽ അന്തേവാസികളോടൊപ്പം അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. ഗാന്ധിഭവൻ സെക്രട്ടറി വി.പി.ജെസി നന്ദി പറഞ്ഞു.