ccc
എസ്.എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ വെള്ളാർവട്ടം 991-ാം നമ്പ‌ർ ശാഖയിൽ ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു

കടക്കൽ: എസ്.എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ 991-ാം നമ്പർ വെള്ളാർവട്ടം ശാഖയിൽ ഓണാഘോഷ പരിപാടികൾ നടന്നു. അത്തപ്പൂക്കള മത്സരം, വടം വലി മത്സരം,സുന്ദരിയ്ക്ക് പൊട്ടു തൊടീൽ മത്സരം തുടങ്ങി വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാന ദാനവും യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ.ശിവദാസൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, ഗ്രാമ പഞ്ചായത്ത്‌ അംഗം വേണു, ശർമ്മദാസ്, രാജേഷ്, ഷിനു, മഞ്ജു, തുടങ്ങിയവർ സംസാരിച്ചു.