കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആഘോഷിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജരുടെ എല്ലാ ആവശ്യങ്ങളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശോഭായാത്ര ഒഴിവാക്കിയായിരുന്നു ആഘോഷം.
സഭ കൊല്ലം യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ് അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി കലാപ്രതിഭകളെ ആദരിച്ചു. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാധുജന സഹായ പദ്ധതി ‘തണൽ വീട് ‘ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയനിലെ മുതിർന്ന നേതാക്കളെ എം.നൗഷാദ് എം.എൽ.എ ആദരിച്ചു. യൂണിയനിലെ വിവിധ ശാഖകളിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു. സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.വാമനദേവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്.ബിജു, കൗൺസിലർ ജെ.സേതുലക്ഷ്മി, സഭ സംസ്ഥാന സെക്രട്ടറി ചിത്രാസ് സോമൻ, സംസ്ഥാന കൗൺസിൽ അംഗം ശിവാനന്ദൻ ആചാരി, മുളങ്കാടകം ക്ഷേത്രം സെക്രട്ടറി ജി.വിജയൻ ഇഞ്ചിവിള, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ബാബു, കെ.ടി.എ.യു യൂണിയൻ പ്രസിഡന്റ് കെ.പങ്കജാക്ഷൻ, കെ.വി.എം.എസ് ജില്ലാ പ്രസിഡന്റ് ജയശ്രീ ദേവ്, കെ.വി.എം.എസ് യൂണിയൻ പ്രസിഡന്റ് യമുന മണികണ്ഠൻ, സെക്രട്ടറി ബി.എസ്.രജിത, ട്രഷറർ പി.ജയന്തി, യൂണിയൻ ട്രഷറർ ഉണ്ണിക്കൃഷ്ണൻ വള്ളിക്കീഴ് എന്നിവർ സംസാരിച്ചു.